20 April Saturday

ഫറോക്ക് ഇഎസ്ഐ ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
ഫറോക്ക് 
മലബാറിലെ മൂന്ന് ജില്ലകളിലെ തൊഴിലാളികളും ആശ്രിതരും ആശ്രയിക്കുന്ന ഫറോക്ക് ഇഎസ്ഐ റഫറൽ ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.
ഒരാഴ്ചക്കുള്ളിൽ ഇവിടെ നെഞ്ച് രോഗവിദഗ്ധൻ, ഫിസിഷ്യൻ,  റേഡിയോളജിസ്റ്റ്  എന്നിവരുടെ സേവനം ലഭ്യമാകും. ആശുപത്രിയിലെ  പഞ്ചിങ് സംവിധാനവും പുനഃക്രമീകരിക്കും. ഒപിയിലെത്തുന്ന രോഗികൾക്ക്  ഇരിപ്പിടവും മറ്റു സൗകര്യങ്ങളും ഒരുക്കാൻ  40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന്‌ അനുമതിയായി.  ഉടൻ  നടപ്പാക്കാൻ ഇഎസ്ഐ കോർപറേഷന് നിർദേശംനൽകി.
 മന്ത്രി പി എ മുഹമ്മദ് റിയാസ്, തൊഴിൽ  മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ  ചർച്ചയിലാണ്  അടിയന്തര നടപടി.  അറ്റകുറ്റപ്പണികേന്ദ്ര മരാമത്ത് വിഭാഗത്തെ ( സിപിഡബ്ലിയുഡി ) തന്നെ ഏൽപ്പിക്കാനും തീരുമാനിച്ചു.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ  ഇഎസ്ഐ ക്ലിനിക്കുകളിൽനിന്ന്‌ റഫർ ചെയ്യുന്ന  ആയിരക്കണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും ചികിത്സക്കെത്തുന്ന ഈ ആശുപത്രിയിൽ കോടികൾ ചെലവിട്ട് സ്ഥാപിച്ച സിടി സ്കാൻ , അൾട്രാസൗണ്ട് സ്കാൻ എന്നിവ  റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ഉപയോഗിക്കാനാവുന്നില്ല.  വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ 127 പേർ ജോലിക്കാരായുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top