25 April Thursday

ആചാരപ്പെരുമയിൽ തറവാട് കെട്ടിമേയൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം തറവാട് കെട്ടിമേയുന്നു

കൊയിലാണ്ടി  
നൂറ്റാണ്ടുകളുടെ പഴക്കമുളള നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട് പുര കെട്ടിമേഞ്ഞു.  മകരപുത്തരിക്കുശേഷമുള്ള അവധി ദിനത്തിലാണ് തറവാട് കെട്ടിമേയുക. ശനിയാഴ്ച പഴയ ഓലകള്‍ പൊളിച്ചുമാറ്റി. ഞായറാഴ്ചയായിരുന്നു കെട്ടിമേയല്‍.   
പഴയ ഓലകള്‍ പൊളിച്ചിട്ടാല്‍ ചുവരില്‍ മണ്ണുകലക്കി തേയ്ക്കും. നിലം ചാണകം മെഴുകും. ഓലമേയുന്നവര്‍ക്കും സഹായികള്‍ക്കും പുഴുക്കും കഞ്ഞിയുമാണ് ഭക്ഷണം. മണ്‍കട്ടകൊണ്ട് പണിത ഈ വീട് കാണാന്‍ ദൂരദിക്കുകളില്‍നിന്നുപോലും ആളുകളെത്താറുണ്ട്. ചരിത്രാന്വേഷികള്‍ക്കും  അപൂര്‍വ കാഴ്ചയാണ്.  ഇത്തവണ ഫെബ്രുവരി 10, 11, 12 തീയതികളിലാണ് ഉത്സവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top