25 April Thursday

ഞായർ നിയന്ത്രണം പൂർണം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാരാന്ത്യ അടച്ചുപൂട്ടലിൽ വിജനമായ കോഴിക്കോട് മേലെ പാളയം റോഡ്

കോഴിക്കോട്‌
കോവിഡ്​ മൂന്നാം തരംഗം വ്യാപകമായതിനെ തുടർന്ന്​ പ്രഖ്യാപിച്ച ഞായർ നിയന്ത്രണം ഏറ്റെടുത്ത്​ ജനം. രോഗവ്യാപനം തടയാനാണ്‌ നാടും നഗരവും അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്‌.   അനാവശ്യ ​യാത്രകളും പൊതുചടങ്ങുകളുമെല്ലാം ഒഴിവാക്കിയാണ്​ ജനങ്ങൾ നടപടികളുമായി  സഹകരിച്ചത്​. അവശ്യസാധനങ്ങളുടെ കടകൾ മാത്രമാണ്​ തുറന്നത്​. സ്വകാര്യ ബസ്സുകളും ടാക്സി വാഹനങ്ങളും സർവീസ്​ നടത്തിയില്ല.  യാത്രക്കാരുടെ എണ്ണം പരിഗണിച്ച്​ ചുരുക്കം കെഎസ്​ആർടിസി ബസുകൾ സർവീസ്​ നടത്തി. കണ്ണൂർ, കൽപ്പറ്റ, തൃശൂർ, പാലക്കാട്​, തൊട്ടിൽപാലം റൂട്ടുകളിലാണ്​ കെഎസ്​ആർടിസി സർവീസ്‌ നടത്തിയത്​. 
 ഭക്ഷണസാധനങ്ങളുടെ കടകൾ മാത്രമാണ്‌ പ്രധാനമായും തുറന്നത്‌. ഭക്ഷണശാലയിൽ ഇരുന്ന്‌ കഴിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. നേരത്തെ നിശ്‌ചയിച്ച വിവാഹങ്ങൾ പലതും ആൾക്കൂട്ടമൊഴിവാക്കി ചടങ്ങ്‌  മാത്രമായാണ്‌ നടത്തിയത്‌. പഴം, പാൽ, പച്ചക്കറി, മീൻ, ഇറച്ചി, പലചരക്ക്​ കടകൾ, മെഡിക്കൽ സ്​റ്റാറുകൾ തുടങ്ങിയവ പതിവുപോലെ പ്രവർത്തിച്ചു.  ട്രെയിനിലും മറ്റുമെത്തിയ യാത്രക്കാർക്ക്​ പൊലീസടക്കം തുടർ യാത്രാ സൗകര്യമൊരുക്കി. അനാവശ്യയാത്രകൾ തടയാൻ വിവിധയിടങ്ങളിൽ വൈകിട്ടുവരെ പൊലീസ്​ പരിശോധനയുണ്ടായിരുന്നു. മതിയായ കാര്യങ്ങളില്ലാതെ പുറത്തിറങ്ങിയവരെ താക്കീതുനൽകി തിരിച്ചയച്ചു​. 
പ്രധാന റോഡുകളി​ലും പൊതുസ്ഥലങ്ങളിലുമെല്ലാം മുഴുവൻ സമയവും പൊലീസ്​ സാന്നിധ്യമുണ്ടായിരുന്നു.  മിഠായിത്തെരുവടക്കം ഇതര വ്യാപാര കേന്ദ്രങ്ങൾ പൂർണമായും അടഞ്ഞുകിടന്നപ്പോൾ പലചരക്ക്​, പച്ചക്കറി മൊത്ത വിപണന കേന്ദ്രങ്ങളായ വലിയങ്ങാടിയിലും പാളയത്തും ഒറ്റപ്പെട്ട കടകൾ തുറന്നു​. ബീച്ചുകൾ, പാർക്കുകൾ, മറ്റുവിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ വിജനമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top