26 April Friday

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി നിർത്തി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡിവൈഎഫ്ഐ നടത്തിയ ഉപരോധ സമരം സംസ്ഥാന കമ്മിറ്റി അംഗം 
ടി കെ സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശേരി 
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി നിർത്തിവച്ച മെഡിക്കൽ ഓഫീസറുടെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ ഉപരോധസമരം നടത്തി. കൂട്ടാലിടയിലെ കോട്ടൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഞായറാഴ്ച അകാരണമായി മെഡിക്കൽ ഓഫീസർ ഒപി നിർത്തിവച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെയോ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയോ അനുമതിയില്ലാതെയാണ് ഒപി നിർത്തിയത്. നിരവധി രോഗികൾ ചികിത്സയ്ക്കായി എത്തിയിരുന്നു. ഒപി നിർത്തിയതിനാൽ രോഗികൾ ദുരിതത്തിലുമായി. 
ജില്ലാ മെഡിക്കൽ ഓഫീസർ ഡിവൈഎഫ്ഐ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കും എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്‌ സി എച്ച് സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻ ആർ കെ ഫിബിൻ ലാൽ , കെ ഷൈൻ, ബാലുശേരി എസ്ഐ അഷറഫ് എന്നിവരും ഡി വൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ടി കെ സുമേഷ്, ബ്ലോക്ക് സെക്രട്ടറി ടി സരുൺ എന്നിവരും പങ്കെടുത്തു. സമരം ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു. ടി സരുൺ, എ വി വിഷ്ണു, ബി എസ് അജുൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top