നാദാപുരം
കുമ്മങ്കോട് ഈസ്റ്റ് എൽപി സ്കൂൾ അധ്യാപകരും പൂർവ വിദ്യാർഥികളും കൈകോർത്തപ്പോൾ കുട്ടികൾക്ക് ഭക്ഷണമുറിയൊരുങ്ങി. ക്ലാസുകളിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേകമായി ഭക്ഷണമുറി ഒരുക്കി നൽകി. പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥികളെ ഉൾപ്പെടുത്തി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. "പള്ളിക്കൂടം ഗ്രൂപ്പ്’ എന്ന പേരിലുള്ള വാട്സ് ആപ്പ് കൂട്ടായ്മയിൽ വിദേശത്തും സ്വദേശത്തുമുള്ള ഇരുനൂറോളം പൂർവവിദ്യാർഥികൾ അംഗങ്ങളായി. തങ്ങളുടെ മക്കളും സഹോദരങ്ങളുമായ വിദ്യാർഥികൾക്ക് എക്കാലത്തും സൗകര്യപ്രദമായ രീതിയിൽ ഉച്ചഭക്ഷണം കഴിക്കാൻ പാകത്തിൽ ഒരു ഊട്ടുപുര പണിയുന്ന കാര്യം ഗ്രൂപ്പ് അംഗങ്ങൾ ഏറ്റെടുക്കുകയായി രുന്നു.
മുഹമ്മദ് വടക്കയിൽ വിദ്യാർഥികൾക്കായി ഊട്ടുപുര തുറന്നുകൊടുത്തു. പിടിഎ പ്രസിഡന്റ് സി ആർ ഗഫൂർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ബഷീർ എടച്ചേരി സ്വാഗതം പറഞ്ഞു. പൂർവവിദ്യാർഥി പ്രതിനിധികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..