26 April Friday
അനധികൃത കോൾ ടാക്സി സർവീസ്

പൊലീസ് നടപടി ശക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
വടകര
 നഗരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന കോൾ ടാക്സിക്കെതിരെ പൊലീസ് നടപടി ശക്തമാക്കണമെന്ന് ഓട്ടോ–-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വടകര ഏരിയാ കമ്മിറ്റി.  ഓട്ടോകളുടെ ബാഹുല്യം, വി എം പെർമിറ്റില്ലാത്ത വണ്ടികളുടെ കടന്നുവരവ്,  ഗതാഗതക്കുരുക്ക്, കോവിഡ് പശ്ചാത്തലം എന്നിവമൂലം പൊതുവെ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്കിടയിലേക്കാണ് കോൾ ടാക്സികളുടെ വരവ്. വണ്ടിയിൽ എക്സ്ട്രാ സീറ്റുകൾ വെച്ച് യാത്രക്കാരെ നിറച്ച്  സർവീസ് നടത്തുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും, ആർടിഒയ്‌ക്കും യൂണിയൻ   നിരന്തരം പരാതികളും നിവേദനങ്ങളും നൽകിയിരുന്നു. എന്നാൽ അവർക്കെതിരെ  നടപടി  സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല.  അഞ്ചുവിളക്ക് ജങ്‌ഷനിൽനിന്നും യാത്രക്കാരെ കുത്തിനിറച്ച് സാന്റ്‌ ബാങ്ക്സിലേക്ക് ട്രിപ്പടിക്കുന്നതും പതിവാണ്‌.  ഇരിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top