08 May Wednesday

ജില്ലാ സ്കൂൾ കലോത്സവം: 
പ്രോഗ്രാം നോട്ടീസ് പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

വടകര 

വടകരയിൽ 26 മുതൽ ഡിസംബർ ഒന്നുവരെ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശിപ്പിച്ചു. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടകര നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ കൗൺസിലർ പ്രേമകുമാരിക്ക് നൽകിയായിരുന്നു പ്രകാശനം. 

കൗൺസിൽ കാനപ്പള്ളി ബാലകൃഷ്ണൻ അധ്യക്ഷനായി. കെ സജീവൻ, വി ഗോപാലൻ, സിസ്റ്റർ ബ്ലൂ ബെൽ, വി പി സന്ദീപ്, പി പ്രമോദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വി വി വിനോദ് സ്വാഗതവും ടി ഷൈജു നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top