26 April Friday

"എൽഐസി 
ഓഹരിവിൽപ്പനയിൽനിന്ന്‌ കേന്ദ്രം പിന്മാറണം’

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
കൊയിലാണ്ടി
എൽഐസി  ഓഹരിവിൽപ്പനയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും എൽഐസിയിലെ  ഇടപാടുകൾക്ക്‌ ജിഎസ്ടി  ഒഴിവാക്കണമെന്നും എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.  സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി  സി അശ്വനിദേവ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി ഷീബാമണി അധ്യക്ഷയായി. ഡിവിഷൻ സെക്രട്ടറി  കെ അനിൽകുമാർ സംഘടനാ റിപ്പോർട്ടും  ബ്രാഞ്ച് സെക്രട്ടറി എം കെ രഞ്ജിത്ത്  പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  പി കെ സദാനന്ദൻ, കെ എൻ ഷാജു, എ അശോകൻ, വി ടി പ്രേംകുമാർ, പി വി അനിൽകുമാർ, വി ടി ബിജീഷ് എന്നിവർ സംസാരിച്ചു. എസ് തേജചന്ദ്രൻ സ്വാഗതവും  കെ വി ദീപ  നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ : എൻ മോഹനൻ (പ്രസിഡന്റ്‌), എം കെ രഞ്ജിത്ത് (സെക്രട്ടറി), പി രഞ്ജിനി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top