കുറ്റ്യാടി 
മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നതിൽ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് സ്പീക്കർ എ എം ഷംസീർ പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് തല ഹരിതകർമ സേനാംഗങ്ങളുടെ സംഗമം  കക്കട്ടിലിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  മികച്ച പ്രവർത്തനം കാഴ്‌ചവച്ച  പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. 
ഹരിത കർമസേനാംഗങ്ങളുടെ പ്രവർത്തന അവതരണം, സംശയ നിവാരണം, ഗ്രൂപ്പ് ചർച്ച,  കലാപരിപാടികൾ എന്നിവയും നടന്നു.  കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. ശുചിത്വമിഷൻ കോ ഓർഡിനേറ്റർ സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.   ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി ജോർജ്, ബാബു കാട്ടാളി, വി കെ റീത്ത, കെ സജിത്ത്, നയീമ കുളമുള്ളതിൽ, എൻ കെ ലീല, ലീബ സുനിൽ, കെ ഒ ദിനേശൻ, ഗീത രാജൻ, കെ കെ കൈരളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി സ്വാഗതവും ജിഇഒ കെ എം ഗീത നന്ദിയും പറഞ്ഞു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..