26 April Friday

ദേശീയ വിദ്യാഭ്യാസ നയം തിരുത്തണം: 
കെഎസ്‌ടിഎ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ദേശാഭിമാനി വാർഷിക വരിസംഖ്യ ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌കുമാർ വി പി രാജീവന്‌ കൈമാറുന്നു

കുന്നമംഗലം

മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസത്തിന് പോറലേൽപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തണമെന്ന് കെഎസ്‌ടിഎ കുന്നമംഗലം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ ഉദ്‌ഘാടനം ചെയ്‌തു. കെ പി രാജീവൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി ആർ എം രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.  ദേശാഭിമാനി വാർഷിക വരിസംഖ്യ ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌കുമാർ വി പി രാജീവന്‌ കൈമാറി. കുന്നമംഗലം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി അനിൽകുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ഇ പ്രമോദ്‌ (പ്രസിഡന്റ്‌), കെ വി ജ്യോതിഷ്‌ (സെക്രട്ടറി), രഞ്ജിത്ത്‌ ചാക്കോ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top