16 April Tuesday

വിപ്ലവജ്വാലയുയർത്തി കനൽപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

"കനൽപ്പൂക്കൾ' വിപ്ലവഗാന വീഡിയോ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ 
കാനത്തിൽ ജമീലക്ക്‌ നൽകി പ്രകാശിപ്പിക്കുന്നു

കോഴിക്കോട് 
‘‘മാർക്സ് കൈയിൽ തന്നൊരു ചെങ്കൊടി വാനം മുട്ടെ പാറിക്കാൻ’’ ... സിരകളിൽ വിപ്ലവവീര്യം നിറയ്ക്കുന്ന ഈ ഈരടികൾ ഇനി പുരോഗമന മനസ്സുകളിൽ ആവേശം നിറയ്ക്കും. സിപിഐ എം  23ാം പാർടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ച് ചീക്കിലോട് പ്രവാസി സഖാക്കൾ കൂട്ടായ്മ തയ്യാറാക്കിയ "കനൽപ്പൂക്കൾ" വിപ്ലവഗാന വീഡിയോ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പ്രകാശനംചെയ്തു. 
 എലത്തൂരിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം കാനത്തിൽ ജമീല  എംഎൽഎ ഏറ്റുവാങ്ങി. രാഗേഷ് ചീക്കിലോടിന്റെ രചനയിൽ സ്മിത നാഗത്തറ സംഗീതം നൽകി ഹിബ എളേറ്റിൽ ആലപിച്ച ഗാനത്തിന്റെ ആവിഷ്കാരം നിർവഹിച്ചത് തങ്കയം ശശികുമാറാണ്. പ്രതീഷ് ഭവാനിയും ഷാജി കണയങ്കോടുമാണ് ഓർക്കസ്ട്രേഷനും എഡിറ്റിങ്ങും നിർവഹിച്ചത്. ചടങ്ങിൽ  മാമ്പറ്റ ശ്രീധരൻ, എൻ കെ രാധാകൃഷ്ണൻ കൊളത്തൂർ, സി കെ  എളേറ്റിൽ, ഷൈൻ, ഷൈലേഷ് തുടങ്ങിയവരും സംബന്ധിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top