07 May Tuesday

കുറ്റ്യാടി മണ്ഡലം കാർഷിക ടൂറിസം പദ്ധതി ഉദ്ഘാടനം 30ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

സംഘാടക സമിതി രൂപീകരണം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വടകര
കുറ്റ്യാടി നിയോജക മണ്ഡലം സമഗ്ര കാർഷിക ടൂറിസം വികസന പദ്ധതിയിലേക്ക്. മണ്ഡലത്തിലെ കാർഷിക മേഖലയിൽ കാർഷിക പ്രവർത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൃഷി ടൂറിസം വികസന സമിതി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പലതലങ്ങളിലായുള്ള കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷമാണ് സമഗ്ര കാർഷിക വികസന പദ്ധതി തയ്യാറാക്കിയത്. 
മണ്ഡലത്തിലെ 1000 ഏക്കറിൽ നെൽക്കൃഷി ശാസ്ത്രീയമായി ചെയ്ത് ഉൽപ്പാദന ക്ഷമത പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. സമഗ്ര കാർഷിക വികസനപദ്ധതി, മണ്ഡലാടിസ്ഥാനത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ നെൽകൃഷി പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നെൽകൃഷി സെമിനാറും 30ന് രാവിലെ 9 മുതൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ന ടക്കും. 
മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷനാവും. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടകസമിതി യോഗം കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു. പദ്ധതി കൺവീനർ ആർ ബാലറാം, ചെയർമാൻ പി സുരേഷ്ബാബു, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, മണിയൂർ  പഞ്ചായത്ത് പ്രസിഡന്റ്  ടി കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top