പേരാമ്പ്ര
കലാദീപം നൃത്ത സംഗീത വിദ്യാലയം വാർഷികാഘോഷവും നവരാത്രി നൃത്ത സംഗീതോത്സവവും കർണാടക സംഗീതാചാര്യൻ ഹരിപ്പാട് കെ പി എൻ പിള്ള ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം മിനി പൊൻപറ അധ്യക്ഷയായി. കലാദീപം ഡയറക്ടർ കാലാമണ്ഡലം വിദ്യ ശ്രീജിത്ത് ഗുരുവന്ദന പ്രഭാഷണം നടത്തി.
കലാരംഗത്ത് മികവ് തെളിയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു. നരിക്കോടൻകണ്ടി ദാമോദരൻ നായർ, അജിത് ഭവാനി എന്നിവർ സംസാരിച്ചു. ജയശ്രീ നന്ദി പറഞ്ഞു. കലാദീപം സംഗീത വിദ്യാർഥികളുടെ സംഗീതാർച്ചന, നൃത്ത വിദ്യാർഥികളുടെ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അരങ്ങേറി. ചൊവ്വാഴ്ച വിദ്യാരംഭവും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..