07 May Tuesday

ചെറുധാന്യ പ്രദർശന വിപണന മേള

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ചെറുധാന്യ പ്രദർശന വിപണനമേള

മുക്കം
നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ജില്ലാ മില്ലറ്റ് മിഷനുമായി ചേർന്ന് ചെറുധാന്യ പ്രദർശന വിപണന മേള നടത്തി. മുക്കം ഉപജില്ലാ  ശാസ്ത്രമേള വേദിയുടെ സമീപത്താണ് മേള സംഘടിപ്പിച്ചത്. റാഗി, വിവിധ തരം ചോളങ്ങൾ, തിന, ചാമ, കുതിരവാലി, ബ്രൗൺ ടോപ്  മില്ലറ്റ്, വരക് അരി, ചെറുധാന്യങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾ എന്നിവ  പ്രദർശിപ്പിച്ചു. 
ജില്ലാ മില്ലറ്റ് മിഷൻ ജോ. സെക്രട്ടറി ജസീല റൗഫ്  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും കൗൺസിലറുമായ എം കെ യാസർ, പ്രിൻസിപ്പൽ എം കെ ഹസീല, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സി എ അജാസ്, വളന്റിയർ ലീഡർമാരായ ശിശിര ബാബു, അശ്വനി സത്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top