18 December Thursday

ഉരുട്ടിയിൽ പുതിയ പാലം 
ഉദ്ഘാടനത്തിനൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

പുതുതായി നിർമിച്ച വിലങ്ങാട് ഉരുട്ടി പാലം

വാണിമേൽ
വിലങ്ങാട് ഉരുട്ടിയിൽ പുതിയ പാലം  പൂർത്തിയാകുന്നു.  മിനുക്ക് പണി മാത്രമാണ് ബാക്കിയുള്ളത്. ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്ന പാലം മലയോര ഹൈവേയുടെ ഭാഗമായാണ് പുനർ നിർമിച്ചിരിക്കുന്നത്. ഇതോടെ ഒരു നാടിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 
മലയോര ഹൈവേയുടെ ഭാഗമായുള്ള ഫണ്ടിൽനിന്ന് 3.20 കോടി രൂപ ചെലവഴിച്ചാണ് 11 മീറ്റർ വീതിയിലുള്ള പാലത്തിന്റെ പണി പൂർത്തിയാക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണചുമതല.  പാലം അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് ഇ കെ വിജയൻ എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top