07 May Tuesday

സബ് ജയിലിൽനിന്ന് ചാടിയ പ്രതിയെ ജയിൽ ജീവനക്കാർ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കൊയിലാണ്ടി
സബ് ജയിലിൽനിന്ന് ചാടിപ്പോയ കളവുകേസ് പ്രതിയെ താമരശേരിയിൽനിന്ന് പിടികൂടി. പൂനൂർ ആശുപത്രിയിലെ ജനറേറ്ററിൽനിന്ന് ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ നാലുദിവസം മുമ്പ്‌ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്ത് പേരാമ്പ്ര കോടതി ശിക്ഷിച്ച തച്ചംപൊയിൽ അനസ് (26) ആണ് ഞായർ രാവിലെ കൊയിലാണ്ടി സബ് ജയിലിൽനിന്ന് ചാടിപ്പോയത്. 
കുളിക്കാൻ കൊണ്ടുപോയിടത്തുനിന്നാണ് ജയിലിന്റെ ഉയരംകുറഞ്ഞ ഭാഗത്തുകൂടി ഇയാൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. സബ് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. രാവിലെ തന്നെ ജയിൽ ഉദ്യോഗസ്ഥരും തിരച്ചിൽ ആരംഭിച്ചു. 
ഹാർബർ ഭാഗത്തേക്ക് പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം ആ ഭാഗത്തേക്കും പിന്നീട് പൂനൂർ ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. പൂനൂരിൽവച്ച് ജയിൽ ഉദ്യോഗസ്ഥരായ സുബിൻലാൽ, ഷെഫീർ, മനോജ് എന്നിവർ ചേർന്നാണ് അനസിനെ പിടികൂടിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top