06 May Monday

‘ജലമയൂരം’ നീന്തൽക്കുളം ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
പന്തീരാങ്കാവ് 
ജില്ലാ പഞ്ചായത്ത് നമ്പികുളം ഏറ്റെടുത്ത് നവീകരിച്ച ‘ജലമയൂരം’ നീന്തൽക്കുളവും പുതുതായി നിർമിച്ച വിശ്രമകേന്ദ്രവും മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനംചെയ്‌തു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 4914.818 കിലോമീറ്റർ നീർച്ചാലുകളും 736 കുളങ്ങളും പുനരുജ്ജീവിപ്പിക്കാൻ ഹരിതകേരളം മിഷന് സാധിച്ചതായി മന്ത്രി പറഞ്ഞു. 
757 പുതിയ കുളങ്ങൾ നിർമിച്ചു. ജലദൗർലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജല ബജറ്റ് അവതരിപ്പിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.
ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി മുഖ്യാതിഥിയായി. അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ബി അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്ത്,  എം സിന്ധു, പി മിനി, പി ബാബുരാജൻ,  സുജിത്ത് കാഞ്ഞോളി,  ബിന്ദു ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറ സ്വാഗതവും സച്ചിൻ കുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top