28 March Thursday

ബോധവെളിച്ചം വീശി ‘കരന്റ്‌’

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

‘കരന്റ്‌’ ഹ്രസ്വചിത്രത്തിൽ നിന്നും

കോഴിക്കോട്‌
എപ്പോഴും കൂടെ നിന്ന്‌ വെളിച്ചം പകരുന്ന ‘അപകടകാരി’യാണ്‌ വൈദ്യുതി. മുൻകരുതലില്ലാതെ തൊട്ടാലത്‌ തനിസ്വരൂപം കാണിക്കുമെന്ന മുന്നറിയിപ്പാണ്‌ ‘കരന്റ്‌’ ഹ്രസ്വചിത്രം പകരുന്നത്‌. 
 ജാഗ്രത  ഓർമിപ്പിക്കുകയാണ്‌ കെഎസ്‌ഇബി കല്ലായി സെക്‌ഷൻ നിർമിച്ച ഈ ചിത്രം.
വൈദ്യുതി പോസ്റ്റിന്‌ സമീപം നിൽക്കുന്ന പൂവ്‌ ഇരുമ്പ്‌ കമ്പിയുപയോഗിച്ച്‌ പറിക്കുന്നതിനിടെ ഷോക്കേറ്റ്‌ ജീവൻ നഷ്ടമാകുന്ന പെൺകുട്ടിയുടെ കഥ പറഞ്ഞാണ്‌ തുടക്കം.  വൈദ്യുതി ലൈനിന്‌ സമീപത്ത്‌ ലോഹദണ്ഡുകളും പച്ചക്കമ്പുകളുമുപയോഗിച്ച്‌ ഒന്നും ചെയ്യരുതെന്ന നിർദേശം ലംഘിക്കുന്നതാണ്‌ അപകടത്തിന്‌ കാരണമാകുന്നതെന്ന്‌ ചിത്രത്തിന്റെ സംവിധായകനും കെഎസ്‌ഇബി കല്ലായി സെക്‌ഷനിലെ ജീവനക്കാരനുമായ പരാഗ്‌ പന്തീരാങ്കാവ്‌ പറയുന്നു. 
കെഎസ്‌ഇബി ജീവനക്കാരും കുടുംബാംഗങ്ങളുമാണ്‌ ചിത്രത്തിൽ അഭിനയിച്ചത്‌. 
ആവണി അനിൽകുമാറാണ്‌ പ്രധാന വേഷം. കെഎസ്‌ഇബിയുടെ ഫേസ്‌ബുക്ക്‌ പേജിൽ റിലീസ്‌ ചെയ്‌ത ചിത്രം ഇതിനകം നിരവധിയാളുകൾ കണ്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top