27 April Saturday

രക്ഷിതാക്കൾക്കും ‘ബാക്ക്‌ ടു സ്‌കൂൾ’

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
കോഴിക്കോട്‌
നീണ്ട ‘കോവിഡ്‌ അവധി’ കഴിഞ്ഞ്‌ കുട്ടിക്കൂട്ടം വിദ്യാലയ മുറ്റത്തേയ്‌ക്ക്‌ വരുമ്പോൾ രക്ഷകർത്താക്കൾക്കും ‘ബാക്ക്‌ ടു സ്‌കൂൾ’.  ഓൺലൈൻ പഠനരീതി കുട്ടികളുടെ ശീലങ്ങളിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്‌.  സ്‌കൂൾ ശീലത്തിലേക്ക്‌ തിരികെയെത്തുമ്പോൾ അവർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ രക്ഷിതാക്കളെ ബോധവൽക്കരിക്കാനായാണ്‌ ചൈൽഡ്‌ ലൈനും ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റിയും ചേർന്ന്‌ ‘ബാക്ക്‌ ടു സ്‌കൂൾ’ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്‌.
രണ്ടുവർഷമായി ഓൺലൈൻ ക്ലാസുകൾ ശീലിച്ച കുട്ടികൾ സ്‌കൂൾ അന്തരീക്ഷത്തിലേക്ക്‌ വരുമ്പോൾ സ്വാഭാവികമായി ചില പ്രശ്‌നങ്ങൾക്ക്‌ സാധ്യതയുണ്ട്‌. ഇത്‌ പ്രധാനമായും തിരിച്ചറിയേണ്ടത്‌ മാതാപിതാക്കളാണ്‌.  ഓൺലൈൻ ബന്ധങ്ങൾ ലഹരി, സാമ്പത്തിക, സാമൂഹ്യവിരുദ്ധ ഇടപാടുകളിലേക്ക്‌ നയിക്കാതിരിക്കാനുള്ള ജാഗ്രതയും രക്ഷിതാക്കൾക്ക്‌ ഉണ്ടാകണം. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ എന്താണെന്ന്‌ അറിഞ്ഞിരിക്കുകയും വേണം. ക്ലാസ്‌മുറിയിലെ ശ്രദ്ധക്കുറവടക്കമുള്ളവയിൽ കുട്ടികൾക്കൊപ്പം നിൽക്കാനും കഴിയണമെന്ന ഓർമപ്പെടുത്തലുമായാണ്‌ ക്ലാസുകൾ സംഘടിപ്പിക്കുന്നത്‌. 
സ്‌കൂൾ കൗൺസിലർമാരുടെയടക്കം സഹായത്തോടെയാണ്‌ ക്ലാസുകൾ . ഒന്നര മണിക്കൂർ നീളുന്ന ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസിൽ രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടെന്ന്‌ ചൈൽഡ്‌ ലൈൻ ജില്ലാ കോ ഓർഡിനേറ്ററായ മുഹമ്മദ്‌ അഫ്‌സൽ പറഞ്ഞു.
ഫറോക്ക്‌ ഗണപത്‌ ഹയർ സെക്കൻഡറി സ്‌കൂൾ, മെഡി. കോളേജ്‌ ഹയർ സെക്കൻഡറി സ്‌കൂൾ, ബാലുശേരി ജിവിഎച്ച്‌എസ്‌എസ്‌, ചെറുവണ്ണൂർ ലിറ്റിൽഫ്ലവർ എയുപി സ്‌കൂൾ എന്നിവയടക്കം ആറ്‌ ക്ലാസുകൾ ഇതിനകം നടന്നു. തുടർ ദിവസങ്ങളിലും ക്ലാസ്‌ തുടരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top