25 April Thursday
52,842 ഉപഭോക്താക്കൾ മഴയിൽ ഇരുട്ടിലായി

വെളിച്ചം 
കെടുത്തിയ മഴ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
കോഴിക്കോട്‌
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ വൈദ്യുതിബന്ധവും താറുമാറാക്കി. ദുരന്തങ്ങളോ കാര്യമായ നാശനഷ്ടമോ ജില്ലയിലെവിടെയും റിപ്പോർട്ട്‌ ചെയ്‌തില്ലെങ്കിലും വൈദ്യുത വിതരണത്തിൽ മഴ വില്ലനായി. എന്നാൽ, മിന്നുംവേഗത്തിൽ തകരാറുകൾ പരിഹരിച്ച്‌ കെഎസ്‌ഇബി ഉപഭോക്താക്കൾക്കൊപ്പം ചേർന്നു.
265 ട്രാൻസ്‌ഫോർമറുകളാണ്‌ ജില്ലയിൽ കേടാവുകയോ ഓഫ്‌ ചെയ്യേണ്ടി വരികയോ ചെയ്‌തത്‌. 52,842 ഉപഭോക്താക്കളാണ്‌ മഴയിൽ ഇരുട്ടിലായത്‌. വൈദ്യുതി വിതരണം നഷ്ടപ്പെട്ട ഇവിടങ്ങളിൽ വൈകാതെ സപ്ലൈ നൽകാൻ കെഎസ്‌ഇബി ജീവനക്കാർക്കായി.
വൈദ്യുതി കാലുകളും മഴയിൽ പലയിടത്തായി പൊട്ടിവീണു. ട്രാൻസ്‌ഫോർമറിലേക്ക്‌ വൈദ്യുതിയെത്തിക്കുന്ന ഒമ്പത്‌ മീറ്റർ ഉയരമുള്ള 20 ഹൈ ടെൻഷൻ പോസ്റ്റുകളും  177 ലോ ടെൻഷൻ പോസ്റ്റുകളും പൊട്ടിവീണു. ഒന്നിന്‌ നാലായിരം രൂപയുള്ളതാണ്‌ ഹൈ ടെൻഷൻ പോസ്റ്റ്‌. 2000 രൂപയാണ്‌ ലോ ടെൻഷൻ പോസ്റ്റിന്റെ വില. പന്ത്രണ്ടിടത്ത്‌ ഹൈ ടെൻഷൻ ലൈനുകളും 535 ഇടത്ത്‌ ലോ ടെൻഷൻ പോസ്റ്റുകളും പൊട്ടിവീണു.
മലയോരമേഖലകളിലും ഉൾപ്രദേശങ്ങളിലുമാണ്‌ കൂടുതലും നാശനഷ്ടം. ഏകദേശം 60ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാര്യമായ പരാതികളില്ലാതെ വൈദ്യുതി വിതരണം പൂർവസ്ഥിതിയിലാക്കാൻ സാധിച്ചതായി കെഎസ്‌ഇബി ഉദ്യോഗസ്ഥർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top