18 December Thursday
പൊലീസിനെ ആക്രമിച്ചു

ലഹരിമാഫിയ സംഘത്തിലെ 2 പേർ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
താമരശേരി
കൂരിമുണ്ടയിൽ പൊലീസിനെയും ആളുകളെയും ആക്രമിച്ച കേസിൽ ലഹരിമാഫിയ സംഘത്തിലെ രണ്ട്‌ പേർ കൂടി അറസ്റ്റിൽ. കുടുക്കിലുമ്മാരം കളത്തിൽ വീട്ടിൽ ഫസൽ (29, കണ്ണൻ ഫസൽ), താമരശേരി ആലപ്പടിമ്മൽ രാഹുൽ (25) എന്നിവരാണ് അറസ്റ്റിലായത്‌. വ്യാഴം പുലർച്ചെ നാലിന്‌ വയനാട്‌ പുൽപ്പള്ളി ദാസനഗ്ഗരെയിലെ വനപ്രദേശത്തുനിന്ന്‌ താമരശേരി ഡിവൈഎസ്‌പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ പ്രതികളെ പിടികൂടിയത്. 
പൊലീസിനെ ആക്രമിക്കാനും ഇർഷാദിനെ വെട്ടിപ്പരിക്കേൽപ്പിക്കാനും ലഹരിമാഫിയ സംഘത്തലവനായ ചുരുട്ട അയ്യൂബിനൊപ്പം  ഇവർ രണ്ടുപേരും ഉണ്ടായിരുന്നു. കേസിൽ ഇതുവരെ 12 പേർ പിടിയിലായി. പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തു. 
താമരശേരി ഇൻസ്‌പെക്ടർ എൻ കെ സത്യനാഥൻ, എസ്ഐ കെ എസ് ജിതേഷ്, സ്പെഷ്യൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട്, എഎസ്ഐ ജയ്സൺ ദേവസ്യ, എസ്‌സിപിഒ എൻ എം ജയരാജൻ, സിപിഒ പി പി ജിനീഷ്, എ കെ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top