26 April Friday

ബസ്സിൽ സ്‌ത്രീകളെ 
പ്രത്യേകരീതിയിൽ ലോക്കാക്കും: ജില്ലയിൽ തുമ്പുണ്ടായത്‌ 30 കേസുകൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കോഴിക്കോട്‌ 
ദക്ഷിണേന്ത്യയിലെ ഓരോ ഭാഗങ്ങളിലും കവർച്ച നടത്തുമ്പോൾ വ്യത്യസ്ത രീതിയിലും മാന്യമായ വേഷവിധാനത്തോടെയും ആയതിനാൽ ആരും   ഇവരെ സംശയിക്കാൻ ഇടവരാറില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. തിരക്കേറിയ ബസ്സിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്തശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊടിക്കാറാണ് പതിവ്. കൂടാതെ പേഴ്സും ഇവർ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം ആയുധവും ഇവരിൽനിന്നും കണ്ടെടുത്തു.
സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസും പാത്രങ്ങളും പലവ്യഞ്ജന സാധനങ്ങളും  താൽക്കാലികമായി ടെൻഡ്‌ കെട്ടാനുള്ള ടാർപായയും നിരവധി വസ്ത്രങ്ങളും വാഹനങ്ങളിൽ സൂക്ഷിച്ചായിരുന്നു യാത്ര.  കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഇറക്കിവിട്ട് വാഹനം സുരക്ഷിതമായി മറ്റൊരു ഭാഗത്ത് നിർത്തി പരമാവധി കവർച്ച നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് കടക്കും.
 ദക്ഷിണേന്ത്യയിൽ നടത്തിയ നിരവധി കവർച്ചകളെപ്പറ്റി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൂടാതെ ജില്ലയിൽ നടത്തിയ മുപ്പതോളം മോഷണങ്ങൾക്കും കവർച്ചക്കും തുമ്പുണ്ടായതായും നിരവധി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായും മെഡിക്കൽ കോളേജ് അസി. കമീഷണർ കെ സുദർശൻ പറഞ്ഞു.
അന്വേഷക സംഘത്തിൽ സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ്‌ ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം, ചേവായൂർ  സ്റ്റേഷനിലെ സബ്‌ ഇൻസ്പെക്ടർ വി ടി ഹരീഷ് കുമാർ, പൊലീസ് ഓഫീസർമാരായ കെ വി ശ്യാം പ്രസാദ്, സുമേഷ് നന്മണ്ട, ശ്രീരാജ് കൊയിലാണ്ടി, വനിതാ സിവിൽ  പൊലീസ് ഓഫീസർമാരായ കെ റോഷ്നി, ടി ടി റൂബി, ഡ്രൈവർ സിപിഒ എം പ്രഗേഷ് എന്നിവരും ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top