25 April Thursday

അവധികൾ കേന്ദ്രീകരിച്ച്‌ എംഡിഎംഎ 
വിൽപ്പന; യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കോഴിക്കോട്
ബീവറേജസ് അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച്‌ എംഡിഎംഎ വിൽപ്പന നടത്തുന്ന സിന്തറ്റിക് മയക്കുമരുന്ന് മാഫിയാ സംഘത്തിൽപ്പെട്ട യുവാവിനെ പൊലീസ്‌ പിടികൂടി. പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദിനെയാണ്‌ ദാവൂദ് ഭായ് കപ്പാസി റോഡിൽ നിന്നും ടൗൺ എസ്‌ഐ മുഹമ്മദ് സിയാദ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.50 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ഗ്രാമിന് മൂവായിരം രൂപ ഈടാക്കിയാണ് എംഡിഎംഎ വിൽപ്പനയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 
പുറക്കാട്ടിരിയിൽ ലഹരി മാഫിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ടൗൺ അസിസ്റ്റന്റ് കമീഷണർ പി ബിജുരാജും സംഘവും നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. 
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ കെ ടി ബിനിൽകുമാർ, സിപിഒ ടി പി ഷിഹാബുദ്ദീൻ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top