23 April Tuesday

എ കെ ജി സ്റ്റഡി സെന്റർ നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
എലത്തൂർ
സിപിഐ എം എലത്തൂർ കോട്ടേടത്ത് ബസാറിൽ നിർമിച്ച എ കെ ജി സ്‌റ്റഡി സെന്റർ നാടിന് സമർപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ  ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി മോഹനനും  ഫോട്ടോ അനാച്ഛാദനവും  സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാറും  നിർവഹിച്ചു. മുതിർന്ന നേതാവ് കല്ലാരം കെട്ടിൽ കൃഷ്ണൻ പതാക ഉയർത്തി. നിർമാണ കമ്മിറ്റി ചെയർമാൻ ടി വി നിർമലൻ അധ്യക്ഷനായി. കൺവീനർ ഒ കെ ശ്രീലേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌റ്റഡി സെന്ററിന് ഭൂമി സൗജന്യമായി നൽകിയ എടയക്കാട്ട് ഖാദർകുട്ടി ഹാജി–-ഫസീല ദമ്പതികൾ, കരാറുകാരൻ ബാബു, ആർക്കിടെക്ട് അജ്മൽ റോഷൻ എന്നിവർക്ക് എ പ്രദീപ് കുമാർ ഉപഹാരം നൽകി. എലത്തൂരിന്റെ ചരിത്രമടങ്ങുന്ന സുവനീർ പുരോഗമന സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ എ കെ രമേശ് എം സത്യഭാമക്ക് നൽകി പ്രകാശനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം വി കെ മോഹൻദാസ്, കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഒ പി ഷിജിന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top