29 March Friday
ഭാരത്‌ ബന്ദ്‌

കേരളത്തിൽ ഹർത്താൽ: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
 
കോഴിക്കോട് 
സംയുക്ത കിസാൻ മോർച്ച സെപ്തംബർ 27-ന് നടത്തുന്ന ഭാരത്‌ ബന്ദ്‌ ദിനത്തിൽ   കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന്  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
      രാവിലെ  ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.  കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ച്‌  ഒമ്പത് മാസമായി  ഡൽഹിയിൽ  കർഷകർ സമരം നടത്തുകയാണ്‌.  
    എന്നാൽ കേന്ദ്ര സർക്കാർ   സമരം ഒത്തുതീർക്കാനുള്ള  ശ്രമമൊന്നും നടത്തിയിട്ടില്ല.  ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകൾ  സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഭാരത്‌ ബന്ദ്‌  നടത്തുന്നത്‌.  
    ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത്  പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും  23 ട്രേഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ നൽകുന്നത്.   വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ  കെ രാജീവ്,  പി കെ നാസർ, യു പോക്കർ,  കെ കെ കൃഷ്ണൻ, അഡ്വ. എം പി സൂര്യനാരായണൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top