25 April Thursday

സംഭരണശാലയിലേക്ക് 
മരുന്നുമായെത്തിയ കണ്ടെയ്നർ 
ട്രക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

 നടുവണ്ണൂർ

കരുവണ്ണൂരിലെ ജില്ലാ മരുന്ന് സംഭരണശാലയിലേക്ക് മരുന്നുമായി എത്തിയ കണ്ടെയ്നർ ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. മഹാരാഷ്ട്രയിലെ ഹിന്ദുസ്ഥാൻ ലബോറട്ടറി കമ്പനിയിൽനിന്ന്‌ മരുന്നുമായി വന്ന എ ആർ ലോജിസ്റ്റിക്സിന്റെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്‌ച പകൽ 12 ഓടെയാണ് അപകടം. പുതിയപ്പുറത്തെ ഗോഡൗണിലേക്ക് ട്രക്ക് ഇറക്കുന്നതിനിടെ കനോപ്പി ഏരിയയിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. ഗോഡൗൺ ജീവനക്കാരുടെ രണ്ട് ബുള്ളറ്റ്, ഓക്സിജൻ കോൺസൻട്രേറ്റർ മെഷീനുകൾ, ഫ്രിഡ്ജുകൾ, പെല്ലറ്റുകൾ, ഓഫീസ് ജനലുകൾ, ഗ്ലാസ് എന്നിവ തകർന്നു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച അവധിയായതിനാൽ ജീവനക്കാർ കുറവായിരുന്നു. പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top