19 April Friday

ആരാധനാലയ സംരക്ഷണ 
നിയമം അട്ടിമറിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കോഴിക്കോട്‌
കേന്ദ്ര സർക്കാർ  1991ൽ തയ്യാറാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ  ലംഘനമാണ് കാശിയിലും മധുരയിലും വാരാണസിയിലും ജ്ഞാൻ വാപിയിലും ലഖ്‌നോവിലും  നടക്കുന്നതെന്ന്‌ സംസ്ഥാന  വഖഫ്‌ ബോർഡ് യോഗം വിലയിരുത്തി.  നൂറ്റാണ്ടുകളായി മുസ്ലിങ്ങൾ കൈവശം വെച്ച് പ്രാർഥന നടത്തുന്ന പള്ളികളുടെ മേൽ തൽപ്പരകക്ഷികൾ വ്യാജ അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് മതനിരപേക്ഷതയ്ക്ക്‌  അപകടമാണ്‌.  ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികമായ അവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും എതിരെയുള്ള ഭീഷണിയിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു.  ഇത്തരം നീക്കങ്ങൾക്കെതിരായി ജാഗ്രത പുലർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും കോടതിയും  സന്നദ്ധമാവണമെന്ന് കേരള സ്റ്റേറ്റ് വഖഫ്‌ ബോർഡ് യോഗം ആവശ്യപ്പെട്ടു. 
ചെയർമാൻ അഡ്വ. ടി കെ ഹംസ അധ്യക്ഷനായി. എം നൗഷാദ്‌  എംഎൽഎ,  അഡ്വ. എം ഷറഫുദ്ദീൻ, എം സി മായിൻ ഹാജി, അഡ്വ. പി വി സൈനുദ്ദീൻ, പ്രൊഫ. കെ എം എ റഹീം, റസിയ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top