20 April Saturday

വാർഡ്‌ സഭയിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകരെ കൗൺസിലറുടെ നേതൃത്വത്തിൽ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

 കോഴിക്കോട്‌

നടക്കാവിലെ വാർഡ്‌ സഭയിൽ പങ്കെടുക്കാനെത്തിയ കുടുംബശ്രീ  പ്രവർത്തകരെ കോർപറേഷൻ കൗൺസിലറും വാർഡ്‌ കൺവീനറും ചേർന്ന്‌ മർദിച്ചു.  എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ സർവേ  സഭയിൽ ചർച്ചചെയ്തപ്പോഴാണ്‌ കൗൺസിലർ അൽഫോൺസയുടെ നേതൃത്വത്തിൽ  സിഡിഎസ്‌ ചെയർപേഴ്‌സൺ  ജാസ്‌മിൻ മിസ്‌താഖ്‌, കുടുംബശ്രീ പ്രവർത്തക ടി എം ആതിര, റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രവർത്തകരായ സി പി അനിൽകുമാർ, സുധീർ എന്നിവരെ ആക്രമിച്ചത്‌. 
ഇവർ  ബീച്ച്‌  ആശുപത്രിയിൽ ചികിത്സയിലാണ്‌.  വാർഡ്‌ കൺവീനർ മുഹമ്മദ്‌ റഫീഖ്‌, ഇ എം വിപിൻ, ജോയ്‌ പ്രസാദ്‌, സരിത, ബിന്ദു, സർഫി  എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനം. സംഭവത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം നടക്കാവ്‌ ലോക്കൽ കമ്മിറ്റി പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി  എം അനീഷ്‌, കെ ജീബ, സി അരുൺ, കെ നിർമ്മൽ, കെ ജാഫർഖാൻ, എൻ പി നിസാർ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top