16 July Wednesday

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് മെഡി. കോളേജ് പരിസരം ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

 കോഴിക്കോട്‌

   ഡിവൈഎഫ്‌ഐ  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് മഴക്കാല പൂർവ ശുചീകരണം നടത്തും.  ജില്ലാതല ഉദ്ഘാടനം ഗവ. മെഡിക്കൽ കോളേജിൽ  സംസ്ഥാന പ്രസിഡന്റ് വി വസീഫ് നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് അധ്യക്ഷനായി.  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സജിത്ത് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് സുനിൽ കുമാർ എന്നിവർ സംസാരിച്ചു. 
 പി സി ഷൈജു സ്വാഗതവും  കെ ഷഫീഖ് നന്ദിയും  പറഞ്ഞു. ടി അതുൽ, ബി പി ബബീഷ്, ആർ ഷാജി, ഫഹദ്ഖാൻ, പി പി ഷിനിൽ, സി സന്ദേശ്, അമീർഅലി എന്നിവരുടെ നേതൃത്വത്തിൽ നാനൂറോളം യൂത്ത് ബ്രിഗേഡ് അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top