23 April Tuesday

മുക്കുപണ്ട പണയ തട്ടിപ്പ്: പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റിമാന്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
മുക്കം 
കേരള ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസ് പിടികൂടിയ കോൺഗ്രസ് നേതാവും കൊടിയത്തൂര്‍ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായ  ബാബു പൊലുകുന്നത്തിനെ കോടതി 14 ദിവസത്തേക്ക്  റിമാന്‍ഡ് ചെയ്തു. ഒളിവിലായിരുന്ന ബാബുവിനെ  ശനി രാവിലെയാണ് ബംഗളൂരുവിൽ  മുക്കം പൊലീസ് ഇന്‍സ്പെക്ടര്‍ കെ പ്രജീഷിന്റെ   നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ശനി രാത്രി മുക്കം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഞായർ കൊയിലാണ്ടി മജിസ്ട്രേട്ടിന്റെ   വസതിയിൽ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് മുക്കം പൊലീസ് ഇന്‍സ്പെക്ടര്‍ കെ  പ്രജീഷ് പറഞ്ഞു.
തട്ടിപ്പ് കേസിൽ പ്രതിയായി പൊലീസ് പിടികൂടി റിമാൻഡിലായിട്ടും ഇയാളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  സ്ഥാനത്തുനിന്ന്‌ ഒഴിവാക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല. തട്ടിപ്പ് നാടാകെ പാട്ടായിട്ടും പ്രതികളെ സംരക്ഷിക്കുന്ന യുഡിഎഫ് നിലപാടിൽ മുന്നണിയിൽത്തന്നെ അസ്വാരസ്യം ഉയർന്നിട്ടുണ്ട്. വഞ്ചനാ കേസ് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളെ പ്രതിരോധിക്കുന്ന യുഡിഎഫ് നേതൃത്വവും സംശയനിഴലിലായിരിക്കയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top