17 April Wednesday

47 പഞ്ചായത്തിനുള്ള അംഗീകാരം സ്വന്തം
നേട്ടമാക്കിയ പഞ്ചായത്ത് പ്രസിഡന്റ്‌ വെട്ടിലായി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
നാദാപുരം 
എസ് സി, എസ് ടി  ഫണ്ട് നൂറ് ശതമാനം വിനയോഗിച്ച് മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ 47  പഞ്ചായത്തുകൾക്കുള്ള അംഗീകാരം സ്വന്തം നേട്ടമാക്കി അവതരിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റ്‌  വെട്ടിലായി. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും നാദാപുരം പഞ്ചായത്ത് പ്രസിഡന്റുമായ വി വി മുഹമ്മദലിയാണ് വിവാദത്തിലായത്. തൃശൂരിൽ ശനിയാഴ്ച  നടന്ന പരിപാടിയിൽ വകുപ്പ്  മന്ത്രി 
എം വി ഗോവിന്ദനിൽനിന്ന്‌ ബ്ലോക്കിലെ ഏഴ്‌ പഞ്ചായത്തുകൾക്കും പട്ടികജാതി, പട്ടികവർഗ ഫണ്ട്‌ വിനിയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു. 
എന്നാൽ നാദാപുരം പഞ്ചായത്തിന് മാത്രം അവാർഡ് ലഭിച്ചതായി കാണിച്ച് മാധ്യമങ്ങളിൽ  വാർത്തനൽകുകയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയുംചെയ്തു. ഇതിനെതിരെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാർ  ഉൾപ്പെടെ രംഗത്തെത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ  ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ വളയം പഞ്ചായത്ത് പ്രസിഡന്റ്‌  കെ പി പ്രദീഷ് ഉൾപ്പെടെയുള്ളവർ ശക്തമായി പ്രതിഷേധിച്ചു.  
47 പഞ്ചായത്തിലെ  മുഴുവൻ പ്രശസ്‌തിപത്രവും ഏറ്റുവാങ്ങാൺ  മുഹമ്മദലിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇത്‌ നാദാപുരം പഞ്ചായത്തിന്റെ മാത്രം നേട്ടമായി അവതരിപ്പിച്ചതാണ്‌  മറ്റ്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരെ പ്രകോപിപ്പിച്ചത്‌. അനുമതിപത്രം വാങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന മറ്റൊരു പഞ്ചായത്ത് പ്രസിഡന്റിനെ  ഫോട്ടോയിൽനിന്ന്‌ വെട്ടിമാറ്റിയതായും ആരോപണമുണ്ട്‌.  പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ നടപടിക്കെതിരെ  സോഷ്യൽ മീഡിയയിൽ  കടുത്ത വിമർശനമാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top