27 April Saturday

ജപ്തിയിൽനിന്ന്‌ കുടുംബത്തെ 
രക്ഷിച്ച് പൂർവ വിദ്യാർഥി സംഘടന

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ചാലിയം ഉമ്പിച്ചി ഹാജി സ്കൂൾ പൂർവ വിദ്യാർഥിയുടെ വീടിന്റെ പ്രമാണം അണ്ടിപ്പറ്റ് ബാബു സ്കൂൾ പ്രിൻസിപ്പൽ എം വി സെയ്ദ് നിസാമുദ്ദീന് കൈമാറുന്നു

കടലുണ്ടി
ബാങ്ക് വായ്പ തിരിച്ചടവ്‌ മുടങ്ങിയതോടെ ജപ്തി ഭീഷണിയിലായ കുടുംബത്തിന് കൈത്താങ്ങായി സ്കൂൾ പൂർവ വിദ്യാർഥി സംഘടന. 
       ബാങ്കുകാർ ജപ്തി നടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് കടലുണ്ടി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളെ പൂർവ വിദ്യാർഥിനി സമീപിച്ചത്. ഉടൻ സ്കൂൾ ഓൾഡ് സ്റ്റുഡന്റ്‌സ്‌ അസോസിയേഷൻ - (ഒഎസ്എ) ഭാരവാഹികളും അംഗങ്ങളും രംഗത്തിറങ്ങി അഞ്ചുലക്ഷത്തിലേറെ രൂപ സമാഹരിച്ചു. 
കടലുണ്ടി സർവീസ് സഹകരണ ബാങ്കും സഹകരണ വകുപ്പും സഹായിച്ചതോടെ കുടുംബത്തിന്റെ വായ്പ പൂർണമായും തിരിച്ചടച്ച്‌ വീടിന്റെ പ്രമാണം തിരികെ വാങ്ങാനായി. ഗൃഹനാഥൻ മരിച്ചതോടെയാണ്‌ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയത്‌. 
ഒഎസ്എ പ്രസിഡന്റ്‌  അണ്ടിപ്പറ്റ് ബാബു വീടിന്റെ പ്രമാണം സ്കൂൾ പ്രിൻസിപ്പൽ എം വി സെയ്ദ് ഹിസാമുദ്ദീന് കൈമാറി. സെക്രട്ടറി കെ പി അഷ്റഫ്, എ അബ്ദുറഹിമാൻ, പി അബ്ദുൽ നസീർ, പി വി ഷംസുദീൻ, എ കെ റഷീദ് അഹമ്മദ്, പിബിഐ മുഹമ്മദ് അഷ്റഫ്, എം സി നസീമ, കൃഷ്ണൻ കാക്കാതിരുത്തി, ബക്കർ കടലുണ്ടി, മോഹൻ ചാലിയം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top