26 April Friday

രാമനാട്ടുകര നഗരസഭയിൽ എൽഡിഎഫ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ഭരണസ്തംഭനത്തിൽ രാമനാട്ടുകര നഗരസഭാ കാര്യാലയത്തിന് മുമ്പിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു

രാമനാട്ടുകര
ജനജീവിതത്തിന് ഭീഷണിയായ പ്രശ്നങ്ങൾപോലും പരിഹരിക്കാതെ അഴിമതിയും ക്രമക്കേടും മാത്രമായ ഭരണത്തിനെതിരെ രാമനാട്ടുകര നഗരസഭയിൽ എൽഡിഎഫ് പ്രതിഷേധം. പൈപ്പ് ലൈൻ എത്താത്തതും ജലവിതരണം ആരംഭിക്കാത്തതുമായ പ്രദേശങ്ങളിലെ  കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കുക, ആരോഗ്യത്തിന്‌ ഭീഷണിയാകുന്ന ചെത്തുപാലം തോട് മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധിച്ചു. പ്രകടനത്തിന് ശേഷം ഭരണക്കാർക്ക് നിവേദനവും നൽകി.
കൗൺസിലർമാർ കുടിവെള്ളപ്രശ്നം നിരവധി തവണ നഗരസഭാധ്യക്ഷ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹരിക്കാൻ തയ്യാറായില്ല. ചെത്തുപാലം തോട്ടിലെ ജലമലിനീകരണം കാരണം മത്സ്യങ്ങളും വിവിധ ജലജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ല. 
നഗരസഭാ ഓഫീസ് കേന്ദ്രീകരിച്ച് വ്യാപക അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്നും ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണക്കാർ തയ്യാറാകുന്നില്ലെന്നും എൽഡിഎഫ് നേതൃത്വം ആരോപിച്ചു.
എൽഡിഎഫ് നഗരസഭാ കക്ഷി നേതാവ്  എം കെ ഗീത സമരം ഉദ്ഘാടനംചെയ്തു. കെ ഫൈസൽ അബ്ദുൽ അധ്യക്ഷനായി. കെ ബീന പ്രഭ, കെ പുഷ്പ, കെ ജെയ്സൽ, പി നിർമൽ, ഡോ.കെ ചന്ദ്രിക എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top