03 July Thursday

പൊറ്റശേരിയിൽ ഇറാനി 
തണ്ണിമത്തൻ വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

പൊറ്റശേരി പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ് കൃഷി ഓഫീസർ ടിൻസി ടോം ഉദ്ഘാടനംചെയ്യുന്നു

മുക്കം
നഗരസഭയിലെ പൊറ്റശേരിയിലെ യുവകർഷകൻ കണ്ണങ്ങര മുജീബ് കൃഷിയിറക്കിയ ഇറാനി തണ്ണിമത്തന് മികച്ച വിളവ് ലഭിച്ചു. പൂർണമായി ജൈവരീതിയിലാണ് കൃഷിയിറക്കിയത്. റംസാൻ കാലമായതോടെ  തണ്ണിമത്തന് ആവശ്യക്കാരേറെയാണെന്ന് മുജീബ് പറഞ്ഞു.
മുക്കം കൃഷി ഓഫീസർ  ടിൻസി ടോം വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കൗൺസിലർ എം മധു അധ്യക്ഷനായി. കൗൺസിലർ റംല ഗഫൂർ സ്വാഗതം പറഞ്ഞു. കൗൺസിലർ ഗഫൂർ ബന്ന ചേന്നമംഗല്ലൂരിന്  തണ്ണിമത്തൻ നൽകി  ആദ്യ വില്പന നിർവഹിച്ചു. തുടർന്ന് മുഴുവൻ തണ്ണിമത്തനും വയലിൽനിന്നുതന്നെ വിറ്റുപോയി. കൂട്ടത്തിൽ നിർധനരായ പത്ത്‌ കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റും ന ൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top