15 July Tuesday

തെയ്യത്തുംകടവ്–കോട്ടമ്മൽ റോഡ് പ്രവൃത്തി: എംഎൽഎയ്ക്ക് നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
മുക്കം
തെയ്യത്തുംകടവ്–കോട്ടമ്മൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം  തെയ്യത്തുംകടവ്, കൊടിയത്തൂർ ബ്രാഞ്ചുകൾ ലിന്റോ ജോസഫ് എംഎൽഎക്ക് നിവേദനം നൽകി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ആകെ തകർന്ന അവസ്ഥയിലാണ്‌. മണാശേരി-–-ചേന്നമംഗല്ലൂർ–--കൊടിയത്തൂർ -- ചുള്ളിക്കാപറമ്പ് റോഡ്‌ പ്രവൃത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുകയാണ്‌. എന്നാൽ റോഡിലെ തെയ്യത്തുംകടവ് -- കോട്ടമ്മൽ വരെയുള്ള ഭാഗത്തെ സ്ഥലം വിട്ടുകൊടുത്തിരുന്നില്ല. അതിനാൽ ഈ ഭാഗം  പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ റോഡിന് അറ്റകുറ്റപ്പണിക്ക് അടിയന്തര ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎക്ക് നിവേദനം നൽകിയത്‌. ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടിയെടുക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top