18 December Thursday
തൊഴിലുറപ്പ്‌

നാലുലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിച്ച്‌ വടകര ബ്ലോക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
ഒഞ്ചിയം
തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തികവർഷം നാലുലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിച്ച്‌ ചരിത്രമെഴുതി വടകര ബ്ലോക്ക് പഞ്ചായത്ത്. ആദ്യമായാണ് നാലുലക്ഷം തൊഴിൽദിനങ്ങൾ കൈവരിക്കുന്നത്. മികച്ചനേട്ടം കൈവരിക്കുന്നതിനായി പരിശ്രമിച്ച ബ്ലോക്ക്, പഞ്ചായത്ത് തൊഴിലുറപ്പുവിഭാഗം ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.  തൊഴിലുറപ്പ്‌ വിഭാഗത്തിലെ മുഴുവൻ ജീവനക്കാരുടെയും ആത്മാർഥമായ പരിശ്രമമാണ് ചരിത്രനേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ പറഞ്ഞു.  
വൈസ് പ്രസിഡന്റ് വി കെ സന്തോഷ്‌കുമാർ, കെ എം സത്യൻ, ശശികലാ ദിനേശൻ, കെ പി സൗമ്യ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി കെ പുരുഷോത്തമൻ, വിഇഒമാർ,  തൊഴിലുറപ്പ്‌ വിഭാഗം ജീവനക്കാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top