17 April Wednesday

യുവതി സാഹിത്യോത്സവം ജില്ലാതല മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

ഡിവൈഎഫ്ഐ യുവതി സാഹിത്യോത്സവം വടകരയിൽ ചിത്രകാരി 
അമ്പിളി വിജയൻ ഉദ്ഘാടനംചെയ്യുന്നു

വടകര
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവതി സാഹിത്യോത്സവം രണ്ടാം ഘട്ട മത്സരങ്ങളുടെ ഉദ്ഘാടനം വടകരയിൽ ചിത്രകാരി അമ്പിളി വിജയൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് കെ ഷെഫീഖ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി അമൃത, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദിത്യ സുകുമാരൻ, ദിൻഷീദാസ്, നീതു, അമിത പ്രദീപ്, ക്വിസ് മാസ്റ്റർ ഇ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. യുവതി സബ് കമ്മിറ്റി കൺവീനർ കെ എം നീനു സ്വാഗതവും ആര്യ രവീന്ദ്രൻ നന്ദിയും പറഞ്ഞു. 
കവിതാരചന, കഥാരചന, ഉപന്യാസരചന, ചിത്രരചന, ക്വിസ്‌ എന്നിവയിൽ ബ്ലോക്കുതലത്തിൽ വിജയികളായവരാണ് ജില്ലയിൽ മാറ്റുരച്ചത്. സമ്മാനദാനവും സാഹിത്യോത്സവവും കോഴിക്കോട്ട്‌ പിന്നീട് നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top