കോഴിക്കോട്
ഗുജറാത്ത് വംശഹത്യയുടെ ക്രൂരത തുറന്നുകാട്ടുന്ന ബിബിസി ഡോക്യുമെന്ററി വിലക്കിയത് സത്യം പുറത്തുവരുന്നതിനെ മോദിയും ബിജെപിയും ഭയക്കുന്നതിന്റെ തെളിവാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വിലക്കേർപ്പെടുത്താനുള്ള കാരണമായി പറയുന്ന ന്യായങ്ങൾ ബാലിശവും യുക്തിക്ക് നിരക്കാത്തതുമാണ്. രാജ്യത്തെയോ നീതിന്യായ വ്യവസ്ഥയെയോ കുറിച്ചല്ല ഡോക്യുമെന്ററി. പ്രതിക്കൂട്ടിൽ മോദിയും ആർഎസ്എസുമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..