നാദാപുരം
മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയ വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിന്‍ നാടിന്റെ സ്മരണാഞ്ജലി. രക്തസാക്ഷിത്വ വാർഷികദിനം സിപിഐ എം ആഭിമുഖ്യത്തിൽ ആചരിച്ചു. രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ യോഗം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു.
രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ, ഏരിയാ സെക്രട്ടറി പി പി ചാത്തു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ്, വെള്ളൂർ ലോക്കൽ സെക്രട്ടറി സി കെ അരവിന്ദാക്ഷൻ, എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം നെല്ലിയേരി ബാലൻ പതാക ഉയർത്തി. വെള്ളൂരിലെ രക്തസാക്ഷി മണ്ഡപത്തിനുസമീപം ചേർന്ന അനുസ്മരണ യോഗത്തിൽ കനവത്ത് രവി അധ്യക്ഷനായി.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ, ഏരിയാ സെക്രട്ടറി പി പി ചാത്തു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ്, അഡ്വ. കെ വി ലേഖ, സി എച്ച് മോഹനൻ, കെ പി വനജ, കെ കെ ദിനേശൻ പുറമേരി, എൽ ജി ലിജീഷ്, പി സി ഷൈജു എന്നിവർ സംസാരിച്ചു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..