25 April Thursday

32 ദിവസം പിന്നിട്ട്‌ കർഷക ഐക്യദാർഢ്യ സമരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

കോഴിക്കോട്‌
ഡൽഹിയിൽ ചൂടും തണുപ്പും അവഗണിച്ച്‌ സമരം തുടരുന്ന കർഷകർക്ക്‌ ഐക്യദാർഢ്യമായി മാനാഞ്ചിറയ്ക്കരികിൽ നടക്കുന്ന സത്യഗ്രഹ സമരം ഒരു മാസം പിന്നിട്ടു. ശനിയാഴ്‌ച 33ാം ദിവസത്തിലേക്ക്‌ കടക്കുമ്പോഴും അണമുറിയാത്ത പിന്തുണയാണ്‌ സമരവേദി‌ക്ക്‌ ലഭിക്കുന്നത്‌. കർഷകർക്കൊപ്പം നിൽക്കാൻ  സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ്‌ എത്തുന്നത്‌. 
വെള്ളിയാഴ്‌ച സത്യഗ്രഹ സമരം ടി വി വിജയൻ  ഉദ്‌ഘാടനം ചെയ്‌തു. ടി പി ദാമോദരൻ അധ്യക്ഷനായി. ഒ ഡി തോമസ്‌, പി വിശ്വൻ, എം ചായിച്ചുട്ടി, ഇ കെ വർഗീസ്‌, എം എം പത്മാവതി, ബാബു പറശ്ശേരി, സി പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.  കെ സുരേഷ്‌ കുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top