19 April Friday

ഐക്യസന്ദേശമുയർത്തി തൊഴിലാളി ജാഥകൾക്ക്‌ സമാപനം

സ്വന്തം ലേഖകൻUpdated: Saturday Jan 23, 2021

 കോഴിക്കോട്‌

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി, കർഷക ഐക്യത്തിന്റെ കാഹളമോതി സിഐടിയു ജില്ലാ ജാഥകൾക്ക്‌ ഉജ്വല സമാപനം. രണ്ടുനാൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി ഊഷ്‌മളമായ സ്വീകരണങ്ങളേറ്റുവാങ്ങിയാണ്‌ ഇരു ജാഥകളും മുതലക്കുളം മൈതാനത്ത്‌ സമാപിച്ചത്‌. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള ജാഥ വെള്ളിയാഴ്‌ച രാവിലെ എരഞ്ഞിക്കലിൽ നിന്നാണ്‌ പര്യടനം തുടങ്ങിയത്‌. ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ നയിച്ച ജാഥ താമരശേരിയിൽനിന്ന്‌ പര്യടനമാരംഭിച്ചു. സമാപന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിൽ ഇടംനേടിയ സ്‌ട്രെച്ച്‌ പഞ്ചിങ്‌ താരം റഫ്ഹാൻ ഉമറിനെ ആദരിച്ചു. എളമരം കരീം എംപി ഉപഹാരം നൽകി. ടി ദാസൻ അധ്യക്ഷനായി. ജാഥാ ക്യാപ്‌റ്റന്മാരായ പി കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, ജാഥാംഗങ്ങളായ പി പി പ്രേമ, കെ ഷീബ, കെ കെ മമ്മു, പി കെ സന്തോഷ്‌, സി നാസർ, പി സി സുരേഷ്‌, കെ വി പ്രമോദ്‌, മനോജ്‌ പരാണ്ടി, കെ എൻ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി പി സുലൈമാൻ സ്വാഗതവും സി പി മുസാഫിർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top