29 March Friday

ചെറുവണ്ണൂർ സ്റ്റാൻഡേർഡ് ടൈൽസ് സർക്കാർ ഏറ്റെടുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

എം ഗിരീഷ്‌

ഫറോക്ക്  
ചെറുവണ്ണൂർ  സ്റ്റാൻഡേർഡ് ഓട്ടുകമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കമ്പനി വിൽപ്പന നടത്തി   തൊഴിലാളികളെയും നാടിനെയും വഞ്ചിക്കാനുള്ള നീക്കം തടയണം. കമ്പനി വ്യാവസായികാവശ്യങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത്‌ കൂടുതൽപേർക്ക് തൊഴിലും വരുമാനവുമുണ്ടാക്കുന്നതിനായുള്ള നൂതന വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നും സമ്മേളനം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബേപ്പൂർ കയ്യടിത്തോട്ടിലെ കിൻഫ്ര ഭൂമിയിൽ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കുക ,   ബേപ്പൂർ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക തുടങ്ങിയ  പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ്, ഏരിയാ സെക്രട്ടറി എം ഗിരീഷ് എന്നിവർ മറുപടി പറഞ്ഞു.  എം കെ ഗീത, എം ഗോപാലകൃഷ്ണൻ, കെ സുധീഷ് കുമാർ, എൻ വി ബാദുഷ, എൽ എസ് ഉണ്ണിക്കൃഷ്ണൻ, സി  അനീഷ് കുമാർ, സി എം ഷാഫി, ടി മരക്കാർ, റസൽ  പള്ളത്ത്  എന്നിവർ പ്രമേയങ്ങളും സി ഷിജു ക്രഡൻഷ്യൽ റിപ്പോർട്ടും  അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ  സി ഭാസ്കരൻ,  വി പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വൈകീട്ട് എം കേളപ്പൻ നഗറിൽ നടന്ന പൊതുസമ്മേളനം  ജില്ലാ കമ്മിറ്റി അംഗം സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.  ഏരിയാ സെക്രട്ടറി എം ഗിരീഷ് അധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ ടി രാധാ ഗോപി സ്വാഗതവും ട്രഷറർ എൻ വി ബാദുഷ നന്ദിയും പറഞ്ഞു.
എം ഗിരീഷ്‌  ഫറോക്ക് 
ഏരിയാ സെക്രട്ടറി
ഫറോക്ക്‌ 
സിപിഐ എം ഫറോക്ക്‌ ഏരിയാ സെക്രട്ടറിയായി എം ഗിരീഷിനെ സമ്മേളനം തെരഞ്ഞെടുത്തു. വി കെ സി മമ്മത് കോയ, കെ ഗംഗാധരൻ, വാഴയിൽ ബാലകൃഷ്ണൻ, പി ജയപ്രകാശൻ, എൻ സദു, എം ഗോപാലകൃഷ്ണൻ,  ടി രാധാ ഗോപി, എം കെ ഗീത, കെ രാജീവ്, കെ സുധീഷ് കുമാർ, സി ഷിജു, യു സുധർമ,  ഐ പി മുഹമ്മദ്, ഇ ബാബു ദാസൻ, ടി കെ ഷൈലജ, എൻ വി ബാദുഷ, പി രഞ്ജിത്, എം സമീഷ്, എൽ യു അഭിഥ്,  സി സന്ദേശ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top