20 April Saturday

ചികിത്സാ സഹായത്തിനായി
കുട്ടിപ്പൊലീസ്‌ തുക സമാഹരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
പയ്യോളി
അച്ഛന്‌  അസുഖം ബാധിച്ചതിനെ തുടർന്ന്‌ നിസ്സഹായാവസ്ഥയിലായ സഹകേഡറ്റിന്റെ കുടുംബത്തിനായി പയ്യോളി ഹൈസ്കൂളിലെ സ്റ്റുഡന്റ്‌  പൊലീസ് കേഡറ്റുകൾ സമാഹരിച്ച തുക സ്കൂൾ ഹെഡ് മാസ്റ്റർക്ക് കൈമാറി. വൃക്കരോഗം ബാധിച്ചയാളുടെ ചികിത്സക്കു‌വേണ്ടിയാണ്‌  പയ്യോളി ഹൈസ്കൂളിലെ 88 പേരടങ്ങുന്ന എസ്‌പി സി കേഡറ്റുകൾ പണം ശേഖരിച്ചത്. 
 കുട്ടി അറിയാതെയാണ് സഹ കേഡറ്റുകൾ പണം സ്വരൂപിച്ചത്‌.  സ്കൂളിലെ മറ്റ് വിദ്യാർഥികളെ സമീപിക്കാതെ എസ്‌പിസി ചാരിറ്റി ക്ലബ്‌ വഴിയും ബന്ധുക്കളുടെയും അയൽവാസികളുടെയും സഹായത്താലുമാണ് ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി ഇരുപത്തിയെട്ട് രൂപ  സ്വരൂപിച്ചത്. ഈ തുക പയ്യോളി പൊലീസ് ഇൻസ്പെക്ടർ കെ  സി സുഭാഷ് ബാബുവിന്  എസ്‌പിസിയുടെ ലീഡർമാർ കൈമാറുകയായിരുന്നു.  ഇതോടൊപ്പം പൊലീസ്  സേനയുടെ സംഭാവനകൂടി ഉൾപ്പെടുത്തി കുടുംബത്തിന് നൽകാനുള്ള പണം പയ്യോളി സിഐ കെ  സി  സുഭാഷ് ബാബു പ്രധാനാധ്യാപകൻ കെ എം  ബിനോയ് കുമാറിന്  നൽകി.   
പയ്യോളി നഗരസഭാ കൗൺസിലർ പി എം റിയാസ്,  മോഹനൻ വൈദ്യർ, എസ്ഐ വി  യൂസഫ്, എഎസ് ഐ എൻ എം റസാക്ക്,  സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ് പടിക്കൽ, കെ എം ഷീബ,   കെ പി  സുബിൻ, എ  പ്രിയ സീനിയർ കേഡറ്റുമാരായ ആർദ്ര, റിഫ ഷെറിൻ എന്നിവർ സംസാരിച്ചു.   അഫ്റൈൻ ഷൗക്കത്തലി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top