07 May Tuesday

പുത്തന്‍ കേരളമോഡല്‍

ശ്രീനിവാസൻ ചെറുകുളത്തൂർUpdated: Sunday Oct 22, 2023


 പടനിലം ജിഎൽപി സ്‌കൂൾ

കുന്നമംഗലം
പടനിലത്ത് ദേശീയപാതയുടെ ഓരംചേർന്ന് തകർന്നുവീഴാറായ ഓടിട്ട ഒരു കെട്ടിടമുണ്ടായിരുന്നു. അതിലായിരുന്നു പടനിലം ഗവ. എൽപി സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. രക്ഷിതാക്കൾക്ക്‌ കുട്ടികളെ സ്കൂളിലയക്കാന്‍ ഭയമായിരുന്നു. പലരുമത് പറഞ്ഞിട്ടുമുണ്ട്. പുതിയ സ്ഥലമെടുത്ത് കെട്ടിടം നിര്‍മിച്ച് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നത് പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു.
വിഷയം പി ടി എ റഹീം എംഎൽഎയുടെ മുന്നിൽ കുന്നമംഗലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അവതരിപ്പിച്ചു. ഭൂമി നൽകിയാൽ കെട്ടിടം സർക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിർമിച്ചുനൽകാമെന്ന് എംഎല്‍എ വാഗ്ദാനംചെയ്തു. പഞ്ചായത്ത് ഭരണസമിതി പദ്ധതിയിലുൾപ്പെടുത്തിയും നാട്ടുകാർ  പിരിച്ചുണ്ടാക്കിയതുമായ തുക ഉപയോഗിച്ച്‌ പടനിലം അങ്ങാടിയോട് ചേർന്ന് പൂനൂർപ്പുഴയുടെ അരികിൽ സ്ഥലം വാങ്ങി. പി ടി എ റഹീം എംഎൽഎ ഇടപെട്ട് സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 87 ലക്ഷം രൂപ അനുവദിച്ചു. മനോഹരമായ കെട്ടിടം നിർമിക്കുകയുംചെയ്തു. കൂടുതല്‍ സൗകര്യം ഒരുക്കാനായി  50 ലക്ഷം രൂപകൂടി അനുവദിച്ചു. ഇപ്പോള്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന കെട്ടിടമൊരുങ്ങി. സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കുന്നതിനുള്ള മറ്റൊരുദാ​ഹരണം കൂടിയാണിത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top