06 May Monday

പഴകിയ 130 കിലോ മത്സ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
കോഴിക്കോട് 
വടകര, കൊയിലാണ്ടി മേഖലയിൽ ഭക്ഷ്യസുരക്ഷാവിഭാഗം രാത്രികാല പരിശോധന നടത്തി. കൊയിലാണ്ടി മാർക്കറ്റിൽ വിൽപ്പനക്കുവച്ച 130 കിലോ പഴകിയ തിരണ്ടി മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കൊയിലാണ്ടി ഹാർബറിൽ എട്ട്‌ കണ്ടെയ്‌നറുകൾ, ചോമ്പാല മാർക്കറ്റിൽ 12 കണ്ടെയ്‌നറുകൾ എന്നിവ മൊബൈൽ ലാബിന്റെ സഹായത്തോടെ പരിശോധിച്ചു. 39 മത്സ്യസാമ്പിളുകൾ പരിശോധിച്ച്‌ ഗുണനിലവാരം  ഉറപ്പാക്കി. വടകര ഭക്ഷ്യസുരക്ഷാ ഓഫീസർ അമയ ബാബ,  കൊയിലാണ്ടി ഭക്ഷ്യസുരക്ഷ ഓഫീസർ  വിജി വിൽസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
ചെറുകിട വിൽപ്പന നടത്തുന്ന 120 വാഹനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനെടുക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ് നൽകി.  മത്സ്യമൊത്തവ്യാപാരികളും അയൽസംസ്ഥാനങ്ങളിൽനിന്ന്‌ മത്സ്യമെത്തിക്കുന്ന കണ്ടെയ്‌നറുകളും വിൽപ്പന നടത്തുന്ന ചെറിയ വാഹനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കണമെന്ന്‌ ഭക്ഷ്യസുരക്ഷാ അസി. കമീഷണർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top