18 December Thursday

എം ഭാസ്കരനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
കരുവിശേരി
സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗവും മുൻമേയറും സഹകാരിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എം ഭാസ്കരനെ അനുസ്മരിച്ചു. മൂന്നാം അനുസ്മരണ ദിനം വിവിധ പരിപാടികളോടെ കരുവിശേരിയിൽ നടന്നു. മുടപ്പാട്ട് പാലത്ത് നിന്നാരംഭിച്ച പൊതുപ്രകടനം കരുവിശേരി പാർക്കിൽ സമാപിച്ചു. പൊതുയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ രതീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ പ്രേംകുമാർ, ടി വി നിർമലൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ കിഷോർ, വി പി മനാേജ്, പി ലക്ഷ്മണൻ, ലോക്കൽ സെക്രട്ടറി വരുൺ ഭാസ്കർ എന്നിവർ സംസാരിച്ചു. ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടന്നു. കരുവിശേരിയിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. അനുസ്മരണ പ്രഭാഷണം നടത്തി. സി പി ബിൽഡിങ്ങിന് സമീപം പുഷ്പാർച്ചന നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, എം മെഹബൂബ്, സി പി മുസാഫർ അഹമ്മദ്, ജില്ലാ ഏരിയാ നേതാക്കൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top