07 May Tuesday

വായനക്കാർ പുസ്തകം തേടിപ്പോവുന്ന 
കാലം കഴിഞ്ഞു: എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

 കോഴിക്കോട്

വായനക്കാർ പുസ്തകം തേടിപ്പോവുന്ന കാലം കഴിഞ്ഞെന്നും പുസ്തകങ്ങൾ വായനക്കാരെ തേടിപ്പോവുകയാണെന്നും സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. ഭീമാ ബാലസാഹിത്യ അവാർഡ് കെ ജയകുമാറിൽനിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും എഴുതുന്നത് എഴുത്തിന്റെ ജനാധിപത്യവത്ക്കരണമാണ്. നല്ലതും ചീത്തയും തെരഞ്ഞെടുക്കാൻ പുരസ്‌കാരങ്ങൾകൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പള്ളിയറ ശ്രീധരനും സ്വാതി കിരൺ സ്മാരക പുരസ്‌കാരം ശ്രീദേവ് എസ് മീനടവും ഏറ്റുവാങ്ങി. എം ടി വാസുദേവൻ നായരെ അദ്ദേഹത്തിന്റെ വസതിയിൽവച്ച്‌ ആദരിച്ചു. ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു. എ എൻ പുരം ശിവകുമാർ അനുസ്മരണം നടത്തി. 
സുജാത ഗിരിരാജൻ, രവി പാലത്തുങ്കൽ, എസ് ഉഷ, അലിയാർ എം മാക്കിയിൽ, ഹരികുമാർ വാലേത്ത്, പയസ് നെറ്റോ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top