18 December Thursday

വടകര താലൂക്കിൽ ഇളവ്

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
കോഴിക്കോട്‌
നിപാ സമ്പർക്കപട്ടികയിലെ മുഴുവനാളുകളെയും കണ്ടെത്തിയതിനാൽ വടകര താലൂക്കിലെ ഒമ്പതു പഞ്ചായത്തുകളിലെ വാർഡുകളെ നിയന്ത്രണ മേഖലയിൽനിന്ന്‌ ഒഴിവാക്കി. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, വില്യാപ്പള്ളി, പുറമേരി, ചങ്ങരോത്ത്‌ പഞ്ചായത്തുകളിലെ 58 വാർഡുകളെയാണ്‌ ഒഴിവാക്കിയത്‌. എന്നാൽ, ഫറോക്ക്‌ നഗരസഭയിലെയും കോർപറേഷനിലെയും വാർഡുകൾ നിയന്ത്രണ മേഖലയിൽ തുടരും. ഇവിടങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്‌. എന്നാൽ, ജില്ലയിലെ മറ്റ്‌ പൊതു നിയന്ത്രണങ്ങൾ തുടരും. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലവും പാലിക്കണം. നിപാ ബാധിതരുമായി അടുത്ത സമ്പർക്കമുള്ളവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുംവരെ ക്വാറന്റൈനിൽ തുടരണമെന്നും കലക്‌ടർ എ ഗീത ഉത്തരവിൽ പറഞ്ഞു.
ഫറോക്കിലും 
കോർപറേഷനിലും 
ഇളവുകൾ
നിയന്ത്രിത മേഖലയിലുള്ള ഫറോക്കിലെ എല്ലാ വാർഡുകളിലും കോർപറേഷൻ 43, 44, 45, 46, 47, 48, 51 വാർഡുകളിലും എല്ലാ കടകമ്പോളങ്ങളും രാത്രി എട്ടുവരെ നിപാ പ്രോട്ടോക്കോൾ അനുസരിച്ച് തുറക്കാം. ബാങ്കുകൾക്കും ട്രഷറികൾക്കും പകൽ രണ്ടുവരെ പ്രവർത്തിക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top