കോഴിക്കോട്
കോഴിക്കോട്ട് സ്ഥാപിക്കുന്ന നിർദിഷ്‌ട അവയവമാറ്റ ആശുപത്രിയുടെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് തിരുവനന്തപുരത്ത്. അവയവദാന രജിസ്‌ട്രേഷനും മറ്റുമുള്ള സംവിധാനമായ കെ സോട്ടോയുടെ തിരുവനന്തപുരം ഓഫീസിലാണ് താൽക്കാലികമായി യൂണിറ്റ് പ്രവർത്തിക്കുക. ചേവായൂരിൽ ആശുപത്രി സമുച്ചയം പ്രവർത്തനക്ഷമമാകുന്ന മുറക്ക് ഇത് കോഴിക്കോട്ടേക്ക് മാറ്റും. പിഎംയുവിലേക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ കം അക്കൗണ്ടന്റ് തസ്‌തികയിലേക്ക് ഒരാളെ ഡെപ്യൂട്ടേഷനിൽ നിയമിക്കും. രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഒരു ഓഫീസ് അസിസ്‌റ്റന്റ് കം സ്വീപ്പർ നിയമനത്തിനും അനുമതി നൽകി.
അവയവദാന ആശുപത്രി സ്‌പെഷൽ ഓഫീസർ ഡോ. ബിജു പൊറ്റെക്കാട്ട് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിജ്ഞാപനമായത്. 500 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ കോഴിക്കോട്ട് അവയവമാറ്റത്തിനും ഗവേഷണത്തിനുമുള്ള ആശുപത്രി സ്ഥാപിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..