03 December Sunday
നിപാ: 27 ഫലങ്ങളും നെഗറ്റീവ്‌

9 പഞ്ചായത്തിൽ നിയന്ത്രണ മേഖല ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
കോഴിക്കോട്‌
നിപാ പശ്ചാത്തലത്തിൽ കോഴിക്കോട്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്‌. വടകര താലൂക്കിലെ ഒമ്പതു പഞ്ചായത്തിലെ 58 വാർഡുകളെ നിയന്ത്രണ മേഖലയിൽനിന്ന്‌ ഒഴിവാക്കി. കോഴിക്കോട്‌ കോർപറേഷനിലെ ഏഴു വർഡിലും ഫറോക്ക്‌ നഗരസഭയിലും കടകൾ രാത്രി എട്ടുവരെ തുറക്കാൻ അനുമതി നൽകി. ബാങ്കുകൾക്കും ട്രഷറികൾക്കും പകൽ രണ്ടുവരെ പ്രവർത്തിക്കാം. 
       മാസ്‌കുൾപ്പെടെ മറ്റ്‌ പൊതു നിയന്ത്രണങ്ങൾ തുടരും. 
വ്യാഴാഴ്‌ച ലഭിച്ച 27 പരിശോധന ഫലവും നെഗറ്റീവാണ്‌. ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.  മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. 981 പേരാണ്‌ സമ്പർക്ക    പട്ടികയിലുള്ളത്‌. ഒരാളെ പുതുതായി ഉൾപ്പെടുത്തി. നിപാ പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ രാവിലെ കോർ കമ്മിറ്റിയും വൈകിട്ട്‌ അവലോകന യോഗവും ചേർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top